photo
'ഉണർവ് 2024' ഗുണഭോക്തൃ സംഗമം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: സാമൂഹൃ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 'ഉണർവ് 2024' ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. ജയൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സുബോധ ഷാജി, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ തുടങ്ങിയവർ സംസാരിച്ചു.