bhakshyamela
പിറവം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഭക്ഷ്യമേള നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു

പിറവം: ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് പിറവം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഭക്ഷ്യമേള ശ്രദ്ധേയമായി. പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ. സജി അദ്ധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി ജോസഫ് ഇമ്മാനുവൽ, കൗൺസിലർമാരായ വത്സല വർഗീസ്, ബബിത ശ്രീജി, പി. ഗിരീഷ് കുമാർ, പ്രിൻസിപ്പൽ ഇൻ ചാർജ് ജോമി പോൾ, സി.ആർ. വിജയമ്മ, ഏബിൾ സി.ഓണക്കൂർ എന്നിവർ സംസാരിച്ചു.വിവിധ സ്റ്റാളുകളുടെ കൺവീനർമാരായ പോൾസൺ ജോയി, നന്ദന ദിലീപ്, ഷാജോൺ ഷാജി, രാഹുൽ വിനോദ്, ആൻ മേരി ജിമ്മി, ടി.ആർ. അനാമിക, ഫ്രെഡി പൗലോസ്, എം.കെ. സൂര്യ, പി.ആർ. രാജലക്ഷ്മി, ആർദ്ര സജീവൻ, ശ്രീഹരി സന്തോഷ്, എസ്. സുഹാസ് എന്നിവർ നേതൃത്വം നല്കി.