മൂവാറ്രുപുഴ: കലൂർ ഐപ്പ് മെമ്മോറിയൽ എച്ച്.എസിൽ നടക്കുന്ന കല്ലൂർക്കാട് ഉപജില്ലാ കായിക മേളയിൽ രണ്ടാം ദിനത്തിൽ 183 പോയിന്റ് നേടി സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കല്ലൂർക്കാട് ഒന്നാം സ്ഥാനത്തെത്തി.128 പോയിന്റ് നേടി സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ് ആനിക്കാട് രണ്ടും 108 പോയിന്റ് നേടി വിമല മാതാ എച്ച് എസ് കദളിക്കാട് മൂന്നാം സ്ഥാനത്തുമാണ്. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഐ.എം.എച്ച്.എസ് മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി അദ്ധ്യക്ഷനാകും.