വൈപ്പിൻ: നടൻ ശങ്കരാടിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ശങ്കരാടി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ഏകാങ്ക നാടക മത്സരം ഇന്ന് വൈകീട്ട് 5 മണിക്ക് ചെറായി സഹോദരസ്മാരകത്തിൽ നടക്കും. സിപ്പി പള്ളിപ്പുറം ഉദ്ഘാടനവും പൂയപ്പിള്ളി തങ്കപ്പൻ അനുസ്മരണ പ്രഭാഷണവും നടത്തും. 19നാണ് അവാർ‌ഡ് വിതരണം. തുടർന്ന് 7 മണിക്ക് കൊച്ചിൻ സ്വരധാരയുടെ അമ്മ ഒന്നാം സാക്ഷി നാടകം.