കാക്കനാട്: കെട്ടിടഉടമയും ഹോസ്റ്റൽ നടത്തിപ്പുകാരിയും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഹോസ്റ്റലിനുള്ളിൽ താമസക്കാരെ പൂട്ടിയിട്ട സംഭവത്തിൽ ഹോസ്റ്റൽ നടത്തിപ്പുകാരിക്കെതിരെ കേസെടുത്തു. കാക്കനാട് സ്വദേശിനി മേരി ദേവസ്യയ്ക്കും കണ്ടാൽ അറിയാവുന്ന മൂന്നുപേർക്കെതിരെയുമാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.

കെട്ടിടഉടമയും നടത്തിപ്പുകാരിയും തമ്മിൽ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയും വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെ മൂന്ന് താമസക്കാരെ പൂട്ടിയിട്ടതിൽ കലാശിച്ചത്.

ഹോസ്റ്റൽ നടത്തിപ്പുകാരിയെ വിളിച്ച് വാതിൽതുറക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടർന്നാണ് പൊലീസ് താഴുപൊളിച്ച് ഹോസ്റ്റൽ മുറിയിൽ അകപ്പെട്ടവരെ പുറത്തിറക്കിയത്.

ഹോസ്റ്റൽ നടത്തിപ്പുകാരിയും കെട്ടിടഉടമയും തമ്മിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് നടത്തിപ്പുകാരി ഹോസ്റ്റൽ പൂട്ടിയത്.