text

കൊച്ചി: ടെക്‌സ്‌റ്റൈൽ മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി കേരള വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. ഇന്ന് രാവിലെ 10.30ന് ചിറ്റൂർ റോഡിലെ വൈ.എം.സി.എ ഹാളിൽ നടക്കുന്ന പബ്ലിക് ഹിയറിംഗ് വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ.പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിത കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ അദ്ധ്യക്ഷയാകും. കമ്മിഷൻ അംഗങ്ങളായ എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി, അഡ്വ.പി. കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, തുടങ്ങിയവർ സംസാരിക്കും.

കേരളത്തിലെ ടെക്‌സ്‌റ്റൈൽ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ് പബ്ലിക് ഹിയറിംഗിൽ ചർച്ച ചെയ്യുന്നത്. റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.