ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്ത് അമ്പാടിമല മൂന്നാംവാർഡിലെ കോട്ടുപറമ്പിൽ ഷീജയ്ക്ക് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകി. താക്കോൽദാനം പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബാ എന്നിവർ ചേർന്ന് നിർവഹിച്ചു. ചോറ്റാനിക്കര മൂന്നാം വാർഡ് പഞ്ചായത്ത് അംഗമായ പി. വി. പൗലോസ് നേതൃത്വം നൽകി നിർമ്മിച്ചു കൊടുക്കുന്ന രണ്ടാമത്തെ വീടാണിത്.