മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ഇടപാടുകാർക്ക് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുതായി ആരംഭിക്കുന്ന ഡിജിറ്റൽ പ്ലാറ്റ് ഫോമിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ജനറൽ മാനേജർ ഷൈനി സുനിൽ ഉദ്ഘാടനം ചെയ്യും. ബാങ്ക് ചെയർമാൻ അഡ്വ. എ.എ. അൻഷാദ് അദ്ധ്യക്ഷനാകും. ലോഗോ പ്രകാശനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും സോളാർ വായ്പാ വിതരണ ഉദ്ഘാടനം പി.ആർ. മുരളീധരനും ഇലക്ട്രിക് വാഹന വായ്പ വിതരണ ഉദ്ഘാടനം സി.കെ. സോമനും നിർവഹിക്കും.