man
അബ്ദുൾ മനാഫ്

കൊച്ചി: പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കാഞ്ഞിരക്കാട് പുത്തൂക്കാടൻ പി.എ. അബ്ദുൾ മനാഫിന് ജില്ലാ പൊലീസ് മേധാവിയുടെ അഭിനന്ദനപത്രം ലഭിച്ചു. ഒഡീഷ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതിനും കുപ്രസിദ്ധ മോഷ്ടാവായ സുൽത്താൻബത്തേരി കുപ്പാടി പ്ളാമൂട്ടിൽ സാബുവിനെയും കൂട്ടാളികളെയും പിടികൂടിയതിനും 70 കിലോ കഞ്ചാവുമായി 5 പേരെ പിടികൂടിയ സംഭവത്തിലും മോചനദ്റവ്യം ആവശ്യപ്പെട്ട് നെല്ലാടുള്ള ആയുർവേദ മരുന്ന് കമ്പനി ഉടമെയ തട്ടികൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രധാന പ്രതിയെ തിരുപ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്ത കേസിലുമാണ് ആദരം ലഭിച്ചത്. 2020ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 2022ൽ മികച്ച കുറ്റാന്വേഷകനുള്ള ഡി.ജി.പിയുടെ മെമന്റോയും ലഭിച്ചു. 2023 പെരുമ്പാവൂർ പൊലീസ് സബ് ഡിവിഷനിലെ മികച്ച ഉദ്യോഗസ്ഥനായും തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ജഷീല. മക്കൾ: ആദിൽ റഹ്മാൻ, മുഹമ്മദ് ഹാഷിർ.