കോലഞ്ചേരി: ലോക ആർത്രൈറ്റിസ് ദിനാചരണത്തോട് അനുബന്ധിച്ച് നാളെ രാവിലെ 10ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ സന്ധി മാ​റ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവരുടെ കൂട്ടായ്മയും സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അസ്ഥിബലക്ഷയ പരിശോധനയും ആവശ്യമുള്ളവർക്ക് എക്സ്റേ പരിശോധനയും നടത്തും. രക്ത പരിശോധന ആവശ്യമായ രോഗികൾക്ക് പകുതി നിരക്ക് മാത്രം ഈടാക്കും. അർഹരായ രോഗികൾക്ക് സൗജന്യമാണ് സന്ധി മാ​റ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തും.