വൈപ്പിൻ: ഭാരതീയ ചികിത്സാ വകുപ്പിന്റെയും എടവനക്കാട് ഐഡിയ ഫ്‌ളോറിംഗ്‌സിന്റെയും സഹകരണത്തോടെ എടവനക്കാട് ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ കൂട്ടുങ്കൽചിറ അരയസമുദായ ക്ഷേമസംഘം ഹാളിൽ നാളെ രാവിലെ 9 മുതൽ പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാം ഉദ്ഘാടനം ചെയ്യും. 30 വയസിന് മുകളിൽ പ്രായമുള്ള 100 പേർക്ക് അസ്ഥിസാന്ദ്രത നിർണയം സൗജന്യമായി നടത്തും. ഹൈപ്പർ ടെൻഷൻ സ്‌ക്രീനിംഗുമുണ്ടാകും. പകർച്ച വ്യാധി പ്രതിരോധ മരുന്നുകളും സൗജന്യമായി വിതരണം ചെയ്യും.