അങ്കമാലി: അങ്കമാലി കാര്യവിചാര സദസ് പ്രതിവാര പ്രഭാഷണം ഇന്ന് വൈകീട്ട് 6ന് പണിക്കാരൻ ഹാളിൽ നടക്കും. 'വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗവീനിലയം - മലയാളത്തിലെ ആദ്യത്തെ യക്ഷിക്കഥ സിനിമയ്ക്ക് അറുപത് വയസ്" എന്ന വിഷയത്തിൽ ചർച്ച നടക്കും. സിനിമ സംവിധായകൻ സർജുലൻ വാതുശേരി മുഖ്യ പ്രഭാഷണം നടത്തും.