കൊച്ചി: ഭവൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററും ബംഗളൂരു അസിം പ്രേംജി സർവകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ദിശ" അഖിലേന്ത്യാ ഭവൻസ് സ്‌കൂൾ അദ്ധ്യാപക സമ്മേളനം കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിൽ ഡൽഹി എൻ.സി.ഇ.ആർ.ടി ഭാഷാപഠനവിഭാഗം പ്രൊഫസർ ഡോ. രാമാനുജം മേഘനാഥൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ സി.എ. വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷനായി. ഡയറക്ടർ ഇ. രാമൻകുട്ടി, കോഓർഡിനേറ്റർ ജയ ജേക്കബ്, ആദർശ വിദ്യാലയ പ്രിൻസിപ്പൽ എൻ.പി. കല്യാണി എന്നിവർ സംസാരിച്ചു. ഭവൻസ് ശിക്ഷൺ ഭാരതി മുംബയ് ജോയിന്റ് ഡയറക്ടർ പോളി മേനാച്ചേരി പങ്കെടുത്തു.