പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിലെ സുവോളജി അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മാറ്റത്തിന്റെ വക്താക്കൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ മഹാരാജാസ് കോളേജ് സുവോളജി വിഭാഗം അദ്ധ്യാപിക അനിത എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത അദ്ധ്യക്ഷയായി. സുവോളജി വിഭാഗം മേധാവി എ. മിനു, ഐ.ക്യു.എ.സി കോഓഡിനേറ്റർ ഡോ. പി. നീന, അദ്ധ്യാപകരായ ഡോ. രേഖ പാർത്ഥസാരഥി, കെ.എസ്. അർച്ചന എന്നിവർ സംസാരിച്ചു.