പറവൂർ: കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പറവൂർ മേഖല വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് സജി മാർവൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.എസ്. സുഭാഷ് അദ്ധ്യക്ഷനായി. അസോസിയേഷൻ നേതാക്കളായ റോണി അഗസ്റ്റിൻ, എ.എ. രജീഷ്, എൽദോ ജോസഫ്, സജീർ ചെങ്ങമനാട്, ആർ. സുനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളായ ടി.കെ. ശിവപ്രസാദ് , എം.ജെ. മാത്യൂസ് എന്നിവരെ ആദരിച്ചു. ഭാരവാഹികളായി കെ.എ. ജോഷി (പ്രസിഡന്റ്), ആന്റണി തോമസ് (വൈസ് പ്രസിഡന്റ്), എ.ബി. ജ്യോതി (സെക്രട്ടറി), വി.ജെ. സിനോയ് (ജോയിന്റ് സെക്രട്ടറി), എം.കെ. ഉണ്ണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.