aly-pwd-rest-house

ആ​ലു​വ​:​ ​ആ​ലു​വ​ ​പാ​ല​സ് ​പോ​ലെ​ ​ആ​ലു​വ​യു​ടെ​ ​പ്ര​തീ​ക​മാ​യി​രു​ന്ന​ ​ആ​ലു​വ​യി​ലെ​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​റെ​സ്റ്റ് ​ഹൗ​സ് ​ഏ​റെ​ക്കാ​ല​ത്തി​ന് ​ശേ​ഷം​ ​വീ​ണ്ടും​ ​സ​ർ​ക്കാ​രി​ന്റെ​ ​കൈ​ക​ളി​ലേ​ക്ക്.​ ​റെ​സ്റ്റ് ​ഹൗ​സി​ന്റെ​ ​പാ​ട്ട​ക്ക​രാ​ർ​ ​റ​ദ്ദാ​ക്കി​യെ​ങ്കി​ലും​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടു​വ​രെ​ ​വ​കു​പ്പ് ​ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.​ ​ക​രാ​റു​കാ​ര​ൻ​ ​മ​ഹ​നാ​മി​ ​ഹെ​റി​റ്റേ​ജ് ​ഹോ​ട്ട​ൽ​ ​എ​ന്ന​ ​റെ​സ്റ്റ് ​ഹൗ​സ് ​ഇ​ന്ന​ലെ​യും​ ​പ​തി​വു​പോ​ലെ​ ​പ്ര​വ​ർ​ത്തി​ച്ചു.
2003​ൽ​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​ഭ​രി​ക്കു​മ്പോ​ഴാ​ണ് ​ആ​ലു​വ​യി​ലേ​തു​ൾ​പ്പെ​ടെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​അ​ഞ്ച് ​റെ​സ്റ്റ് ​ഹൗ​സു​ക​ൾ​ 30​ ​വ​ർ​ഷ​ത്തേ​ക്ക് ​ലീ​സി​ന് ​ന​ൽ​കി​യ​ത്.​ ​സ​ർ​ക്കാ​ർ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​സം​ര​ക്ഷി​ച്ചും​ ​ന​വീ​ക​രി​ച്ചും​ ​പ​രി​പാ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​വ്യ​വ​സ്ഥ.​ ​ന​ട​ത്തി​പ്പു​കാ​ർ​ ​വ്യ​വ​സ്ഥ​ക​ൾ​ ​പാ​ലി​ക്കാ​തി​രു​ന്ന​തോ​ടെ​ ​ആ​ലു​വ​ ​ഒ​ഴി​കെ​യു​ള്ള​വ​ ​തി​രി​ച്ചു​പി​ടി​ച്ചു.​ ​ആ​ലു​വ​ ​റെ​സ്റ്റ് ​ഹൗ​സ് ​ന​ട​ത്തി​പ്പു​കാ​ർ​ ​നി​യ​മ​യു​ദ്ധം​ ​ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. 60​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​സ​ർ​ക്കാ​രി​ലേ​ക്ക് ​ന​ൽ​കി​യാ​ണ് ​ലീ​സി​നെ​ടു​ത്ത​ത്.കെ​ട്ടി​ട​ത്തി​ലെ​ ​ര​ണ്ട് ​മു​റി​ക​ൾ​ ​ചെ​റി​യ​ ​തു​ക​യ്ക്ക് ​ന​ൽ​ക​ണ​മെ​ന്നും​ ​വ്യ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു.​

തുടക്കത്തിലെ കല്ലുകടി

യു.ഡി.എഫാണ് റെസ്റ്റ് ഹൗസ് പാട്ടത്തിന് നൽകിയതെങ്കിലും അന്ന് ആലുവ എം.എൽ.എയായിരുന്ന കെ. മുഹമ്മദാലി ശക്തമായി എതിർത്തു. കോടികൾ മുടക്കി നവീകരിച്ചെങ്കിലും സ്ഥലം എം.എൽ.എയുടെ എതിർപ്പ് മൂലം ഉദ്ഘാടനം നടന്നില്ല. എന്നാൽ നവീകരണം പൂർത്തീകരിച്ച് 2005 മുതൽ സ്ഥാപനം പ്രവർത്തിച്ചു. റെസ്റ്റ് ഹൗസ് പാട്ടത്തിന് നൽകിയപ്പോൾ എൽ.ഡി.എഫ് പ്രതിഷേധിച്ചെങ്കിലും 2006 ഇടതു സർക്കാർ അധികാരത്തിലേറിയെങ്കിലും കരാർ റദ്ദാക്കിയില്ല.

 20 മുറികൾ, മൂന്ന് ഹാളുകൾ, രണ്ട് ഹോട്ടലുകൾ

2014 മുതൽ തുടർച്ചയായി കേസുകൾ നടക്കുന്നതിനാൽ സ്ഥാപനം മികച്ചരീതിയിൽ നവീകരിച്ചിട്ടില്ല. അത്യാവശ്യം നവീകരണം മാത്രമാണ് നടന്നത്. മൂന്ന് ബിൽഡിംഗുകളിലായി 20 മുറികളും മൂന്ന് ഹാളുകളും രണ്ട് ഹോട്ടലുകളുമുണ്ട്. പാർക്കിംഗിന് ഉൾപ്പെടെ വിശാലമായ സൗകര്യമുണ്ടായിട്ടും മുറികൾക്കും ഹാളുകൾക്കുമെല്ലാം വലിയ വാടകയില്ലെന്നതും പ്രത്യേകതയാണ്.

മാദ്ധ്യമങ്ങളിൽ വന്ന വാർത്ത മാത്രമെ കണ്ടിട്ടുള്ളു. പി.ഡബ്ളിയു.ഡി നോട്ടീസ് ലഭിച്ചിട്ടില്ല. ഹർജിയിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പി.ഡബ്ളിയു.ഡിയോട് ബുധനാഴ്ച്ച ആവശ്യപ്പെട്ടിരുന്നു. ഇതിനിടയുണ്ടായ നടപടി കോടതിയലക്ഷ്യമാണ്. കോടതിയിൽ അറിയിക്കും.

എം.എൻ. സതീഷ്

എം.ഡി മഹനാമി ഹെറിറ്റേജ് ഹോട്ടൽസ് ലിമിറ്റഡ്.