
കൊച്ചി: കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ (എസ്.എം.എസ്) വജ്ര ജൂബിലി ആഘോഷം നാളെ രാവിലെ 11ന് സെമിനാർ കോംപ്ലക്‌സിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി വൈസ് ചാൻസലർ പ്രൊഫ.ഡോ.എം. ജുനൈദ് ബുഷിരി കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്‌സൺ സീമാ കണ്ണൻ തുടങ്ങിയവർ സംസാരിക്കും.
വജ്ര ജൂബിലി ആഘോഷത്തിൽ അന്താരാഷ്ട്ര കോൺഫറൻസുകൾ, ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ, മെഗാ കോൺക്ലേവുകൾ, പുതിയ നൂതന അക്കാഡമിക് പ്രോഗ്രാമുകൾ എന്നിവ നടക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.