പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച് കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. നിർമ്മാണ പ്രവൃത്തികൾ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് പുതിയേടത്ത് അദ്ധ്യക്ഷനായി. ടി.എം. സക്കീർ ഹുസൈൻ, ബിജു ജോൺ ജേക്കബ്, വിജീഷ് വിദ്യാധരൻ, ഷെയ്ഖ് മുഹമ്മദ് അഫ്സൽ, ജഫർ റോഡ്രിഗസ്, സഫീർ മുഹമ്മദ്, പോൾ ചെതലൻ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.