കാലടി: നീലീശ്വരം കരേറ്റമാത ഇടവക പള്ളിയിലെ ജപമാല തിരുനാൾ ആഘോഷത്തിന് തുടക്കമായി. ദിവസവും രാവിലെ 5.30ന് ദിവ്യബലി, വൈകിട്ട് 6 മണിക്ക് ദിവ്യബലി, വചന സന്ദേശം,കാഴ്ച സമർപ്പണം, ജപമാല, ലദീഞ്ഞ്, വാഴ്‌വ് എന്നിവയുണ്ടാകും. സമാപന ദിവസമായ 27ന് വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിക്ക് ശേഷം ജപമാല, ജപമാല പ്രദക്ഷിണം എന്നിവക്ക് പ്രോഗ്രസീവ് ക്ലബ് നേതൃത്വം നൽകുമെന്ന് വികാരി ഫാ. ഐസക്ക് തറയിൽ അറിയിച്ചു.