പെരുമ്പാവൂർ: കേരള സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി ക്രാരിയേലി സെന്റ് മേരീസ് ഹൈസ്കൂളിൽ എറണാകുളം ജില്ലാ റവന്യൂ ഹോക്കി ടൂർണമെന്റ് സംഘടിപ്പിച്ചു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ 14 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശില്പ സുധീഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റെജി ഇട്ടൂപ്പ്, സ്കൂൾ മാനേജർ പ്രിൻസ് മാത്യു, ഹെഡ്മിസ്ട്രസ് ഷീബ മാത്യു, റവന്യൂ ജില്ല സെക്രട്ടറി ജോർജ് ജോൺ, കായിക അദ്ധ്യാപിക സിബി എൽദോസ്, പി.ടി.എ അംഗങ്ങളായ ജെസി, നോബി പോൾ എന്നിവർ സംസാരിച്ചു.