കുറുപ്പംപടി: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ഡി.സി.സി. സെക്രട്ടറി ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോയി പൂണേലി അദ്ധ്യക്ഷനായി വഹിച്ചു. കെ.പി. വർഗീസ്, പി.പി.അവറാച്ചൻ, എ.ടി അജിത് കുമാർ, ജോഷി തോമസ് തുടങ്ങിയവർ സംസാരിച്ചു.