ph
അങ്കമാലി വിദ്യാഭ്യാസ ഉപജില്ല കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: അങ്കമാലി ഉപജില്ല സ്കൂൾ കലോത്സവത്തിന് കാലടി ബ്രഹ്മാനന്ദോദയം സ്കൂളിൽ തിരിതെളിഞ്ഞു. 120 സ്കൂളിൽ നിന്നായി 8,000 വിദ്യാർഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി അദ്ധ്യക്ഷനായി. കലോത്സവത്തിന്റെ ലോഗോ ഡിസൈൻ ചെയ്ത നിരഞ്ജൻ ജെ. ശശിധർ എന്ന വിദ്യാർത്ഥിയെ നടൻ സലിം ഹസൻ അനുമോദിച്ചു. അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ് മുഖ്യ പ്രഭാഷണവും സ്കൂൾ മാനേജർ സ്വാമി ശ്രീവിദ്യാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി. ശാരദ മോഹൻ, അനിമോൾ ബേബി, മേരി ദേവസിക്കുട്ടി, പി.ബി. സജീവ്, എം.പി. ആന്റണി, സിജു കല്ലുങ്ങൽ എന്നിവർ സംസാരിച്ചു.