പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ പെരിയാർവാലി ഇറിഗേഷൻകനാൽ ശുചീകരണം ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കനാൽ അറ്റകുറ്റപ്പണികൾക്കായി ഒരു കോടി ഏഴ് ലക്ഷത്തി നാൽപ്പത്തി അയ്യായിരം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത് ഇത് വഴി മുപ്പത്തിയൊരായിരം തൊഴിൽദിനങ്ങൾ ലഭിക്കും. 34 കിലോമീറ്റർ ദൂരത്തിൽ അറ്റകുറ്റപ്പണികൾ നടത്താനും കഴിയും. കോടനാട് വെസ്റ്റ് ബ്രഞ്ച് കനാലിന്റെ ശുചീകരണം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി. ചാർളി അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗം ശശികല രമേശ്, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സൗമ്യ സുബാഷ് എന്നിവർ സംസാരിച്ചു