പാമ്പാക്കുട: പാമ്പാക്കുട സർവീസ് സഹകരണ ബാങ്ക് പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്‌കാരം നൽകും.നവംബർ രണ്ടിന് നടക്കുന്ന ബാങ്ക് പൊതുയോഗത്തിൽ അവാർഡുകൾ സമ്മാനിക്കും. അർഹരായവർ മാർക്ക്‌ ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം ഈ മാസം 28ന് മുമ്പ് ബാങ്കിൽ സമർപ്പിക്കണം.