പറവൂർ: വരാപ്പുഴ ഗ്രാമപഞ്ചായത്തിൽ എൽ.എം.എയുടെ ആസ്തി വികസന ഫണ്ടിൽ രണ്ട് പ്രവൃത്തികൾക്ക് 113.58 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ചിറക്കകം ഗവ. യു.പി സ്കൂളിൽ നാല് മുറി നിർമ്മിക്കാൻ 90.58 ലക്ഷവും പതിമൂന്നാം വാർഡിൽ ശ്രീവരാഹക്ഷേത്രം സന്നിധി റോഡ് ടൈൽസ് വിരിച്ച് നവീകരിക്കാൻ 23 ലക്ഷം രൂപയുമാണ് അനുവദിച്ചത്. സ്കൂൾ കെട്ടിടത്തിന് പുറമേ സോളാർ പാനൽ സ്ഥാപിച്ച് ഇലക്ട്രിക് വർക്കുകൾ നടത്തുന്നതിനും ബെഞ്ചും ഡെസ്കും വാങ്ങുന്നതിനും എസ്റ്റിമേറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.