കോലഞ്ചേരി: പ്ലാന്റ് ലിപിഡ്‌സ് കമ്പനിയും കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് സ്‌പോർട്‌സ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൾ കേരള ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് തുടങ്ങും. രാവിലെ 9.45ന് സെന്റ് പീ​റ്റേഴ്‌സ് സ്‌പോർട്‌സ് സെന്ററിൽ കലക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യും. പ്ലാന്റ് ലിപിഡ്സ് ചെയർമാൻ സി.ജെ. ജോർജ്, എം.ഡി. ജോൺ ജോർജ് നെച്ചുപ്പാടം തുടങ്ങിയവർ പങ്കെടുക്കും. 9,11,13,15 വയസിൽ താഴെയുള്ളവരെ 12 കാ​റ്റഗറികളായി തിരിച്ചാണ് മത്സരം. 500 പേർ പങ്കെടുക്കും. ചാമ്പ്യൻഷിപ്പ് 20ന് സമാപിക്കും. വാർത്താസമ്മേളനത്തിൽ മാത്യു പി. പോൾ, പ്ലാന്റ് ലിപിഡ്‌സ് എ.ജി.എം പ്രവീൺ തോമസ്, സ്‌പോർട്‌സ് സെന്റർ സെക്രട്ടറി ബോബി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.