nimala
നിർമല കോളേജിന്റെ ആഭിമുഖ്യത്തിലുള്ള വിവിധ സാഹിത്യ ക്ലബുകൾ ടിബറ്റൻ കവിയും സാമൂഹ്യ പ്രവർത്തകനും സ്വാതന്ത്ര്യ സമര പോരാളിയുമായ ടെൻസിൻ സുൺഡു ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: നിർമല കോളേജിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ടിബറ്റൻ കവിയും സാമൂഹിക പ്രവർത്തകനും സ്വാതന്ത്ര്യ സമര പോരാളിയുമായ ടെൻസിൻ സുൺഡുവുമായി വിദ്യാർത്ഥികൾ സംവാദം നടത്തി. കോളേജിലെ സാഹിത്യ ക്ലബുകളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ടെൻസിൻ സുൺഡു. കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് അദ്ധ്യക്ഷനായി. ടിബറ്റൻ സംസ്‌കാരം, വിവിധ ഭാഷകളുടെ പ്രത്യേകതകൾ, കഥ പറയുന്ന രീതി തുടങ്ങിയവയായിരുന്നു സംവാദ വിഷയങ്ങൾ. കോളേജ് ബർസാർ ഫാ. പോൾ കളത്തൂർ, വിവിധ സാഹിത്യ ക്ലബുകളുടെ കോഓർഡിനേറ്റർമാരായ പി.ബി. സനീഷ്, അനു ജോയി ചെമ്പരത്തി, ജി. സുഗിത, മനു സി. സ്‌കറിയ, ശോഭിത ജോയി എന്നിവർ പ്രസംഗിച്ചു.