seminar
സ്ത്രീകളും ഗാർഹിക സുരക്ഷയും സെമിനാർ വനിതാ കമ്മീഷൻ അംഗം എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: സംസ്ഥാന വനിതാ കമ്മീഷനും ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തും സംയുക്തമായി സ്ത്രീകളും ഗാർഹിക സുരക്ഷയും എന്ന വിഷയത്തിൽ സെമിനാർ നടത്തി. വനിതാ കമ്മീഷൻ അംഗം എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷയായി. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ്, പി.പി. അരൂഷ്, സിംന സന്തോഷ്, മിനി വർഗീസ് മാണിയാറ, വി.എ. താജുദീൻ, സമീറ ഉണ്ണിക്കൃഷ്ണൻ, എം.കെ. രാജേഷ്, അജയ് ജോർജ് എന്നിവർ സംസാരിച്ചു. സ്ത്രീകളും ഗാർഹിക സുരക്ഷയും എന്ന വിഷയത്തിൽ ശാലിനി ബിജു, പോഷ് ആക്ട് 2013 എന്ന വിഷയത്തിൽ അഡ്വ. എം. പ്രഭ എന്നിവർ ക്ലാസെടുത്തു. സി.ഡി.എസ് അംഗങ്ങൾ, ഹരിത കർമ്മസേന പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.