മട്ടാഞ്ചേരി: സിനിമാതാരം നെടുമുടി വേണുവിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് 21 വൈകിട്ട് 5.30ന് കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ ടാഗോർ ടാക്കീസിന്റെ ആഭിമുഖ്യത്തിൽ നെടുമുടി വേണു അനുസ്മരണവും സിനിമാ പ്രദർശനവും നടത്തും. നടനും സംവിധായകനും തിരക്കഥാകൃത്തുമായ ആദം അയൂബ് അനുസ്മരണപ്രഭാഷണം നടത്തും. തുടർന്ന് "കള്ളൻ പവിത്രൻ" സിനിമ പ്രദർശിപ്പിക്കും.