
കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ബിരുദദാനം ചിന്മയ മിഷൻ ഗ്ലോബൽ ഹെഡും വി.സിയുമായ സ്വാമി സ്വരൂപനന്ദ സരസ്വതി നിർവഹിച്ചു. അസാപ്പ് കേരള ചെയർപേഴ്സണും എം.ഡിയുമായ ഉഷാ ടൈറ്റസ് മുഖ്യാതിഥിയായി. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ മുഖ്യ ആചാര്യനായ സ്വാമി ശാരദാനന്ദ സരസ്വതി, രജിസ്ട്രാർ പ്രൊഫ. ടി.അശോകൻ, മാനേജിംഗ് ട്രസ്റ്റി ഡോ. അപ്പാറാവു മുക്കാമല, ഇംപ്ലിമെന്റേഷൻ സെൽ മാനേജർ ബി.ഭവേഷ്, ചിന്മയ മിഷൻ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, പ്രോവോസ്റ്റ് പ്രൊഫ. സുധീർബാബു യാർലഗഡ, ചിന്മയമിഷൻ കേരള ചീഫ് സേവക് സുരേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.