1

പള്ളുരുത്തി: കാഥികൻ ഇടക്കൊച്ചി പ്രഭാകരൻ സ്മാരക പുരസ്കാരം കാഥികൻ എസ്.ആര്യാട് ഗോപിക്ക് സമർപ്പിക്കും. 25000 രൂപയും ഉപഹാരവുമാണ് അവാർഡ്. ഇടക്കൊച്ചി പ്രഭാകരന്റെ 19-ാം അനുസ്മരണം നടക്കുന്ന ഇടക്കൊച്ചി വലിയകുളം സ്റ്റേജിൽ വച്ച് നവംബർ 3 ന് രാവിലെ 9 മുതൽ രാത്രി 9 വരെ നടക്കും.കാഥിക സംഗമം ,കലാപ്രതിഭകളെ ആദരിക്കൽ, കഥാപ്രസംഗ ശതാബ്ദിയാഘോഷം, കഥാപ്രസംഗം, മ്യൂസിക് ഫ്യൂഷൻ, ഗസൽ സംഗീത ബാൻഡ് എന്നിവ നടക്കും. ഉദ്ഘാടന സമ്മേളനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ എ നിർവഹിക്കും. സമാപന സമ്മേളനത്തിൽ കെ.ജെ. മാക്സി എം.എൽ എ അവാർഡ് നൽകും.