ഫോർട്ടുകൊച്ചി: ജി.എസ്. ദാരാസിംഗ്, ഫയൽവാൻ കുഞ്ഞു എന്നിവരുടെ സ്മരണാർത്ഥം ജില്ലാതല ഗാട്ടാഗുസ്തി മത്സരം സംഘടിപ്പിക്കുന്നു. ഫോർട്ടുകൊച്ചി കടപ്പുറത്ത് തയ്യാറാക്കുന്ന ഗോദയിൽ ഞായറാഴ്ച വൈകിട്ടാണ് മത്സരം. പങ്കെടുക്കുന്ന ഗുസ്തിക്കാർ അന്ന് 3ന് ശരീരഭാര നിർണയത്തിനായി എത്തണമെന്ന് സംഘാടകസമിതി ചെയർമാൻ കെ.കെ. നദീർ അറിയിച്ചു.