
കൊച്ചി: സോളാർ പാനൽ ഗ്രിഡിന്റെ ഗുണനിലവാരം സർക്കാർ ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ സോളാർ അസോസിയേഷൻ പ്രസിഡന്റ് സി. നരസിംഹൻ ആവശ്യപ്പെട്ടു. സൂര്യകോൺ ഡീകാർബണൈസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനർട്ട് അഡീഷണൽ ചീഫ് ടെക്‌നിക്കൽ മാനേജർ ഡോ. അജിത് ഗോപി, കേരള എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ, കെ.എസ്.ഇ.ബി. നോഡൽ ഓഫീസർ എസ്.നൗഷാദ്, കേരള എനർജി എഫിഷ്യൻസി സർവീസ് മേധാവി സൂരജ് കാന്ത് തുടങ്ങിയവർ പങ്കെടുത്തു. പാനൽ ചർച്ചയിൽ പ്രശാന്ത് ബിന്ധൂർ ( അദാനി സോളാർ), സൗരവ് മുഖർജി ( സോവ സോളാർ )തുടങ്ങിയവർ പങ്കെടുത്തു.