 
കൊച്ചി: ചേന്നൂർ- കോതാട് പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പാലം ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനകീയസമരം നടത്തി. ദ്വീപിലുള്ളവർ പണിമുടക്കിയും വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടും ഫെറി ജംഗ്ഷനിൽ ഒത്തുകൂടി. ചേന്നൂർ ഭാഗത്തെ ഭൂമി വിട്ടുനൽകുന്നതിന് സന്നദ്ധരാകണമെന്ന് ഭൂവുടമകളോട് കൂട്ടായ്മ അഭ്യർത്ഥിച്ചു. പാലം നിർമ്മാണം ആരംഭിക്കുന്നതുവരെ സമരം തുടരും. ഷീജ ജോസ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, വൈസ് പ്രസിഡന്റ് കെ.പി. വിപിൻരാജ്, വരാപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺസൺ പുനത്തിൽ തുടങ്ങിയവർ സംസാരിച്ചു.