
കൊച്ചി: പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങൾക്കായി കെൽട്രോൺ നിർമ്മിച്ച ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ കൈമാറി. വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിലാണ് ഭാരത് ഇലക്ട്രോണിക്സ് , എൻ.പി.ഒ.എൽ, ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് എന്നിവയ്ക്കായി നിർമ്മിച്ച സോണാർ പവർ ആംപ്ലിഫയർ, മാരീച് സോണാർ അറേ, ട്രാൻസ്ഡ്യൂസർ എലമെന്റ്സ്, സബ്മറൈൻ എക്കോ സൗണ്ടർ, കാവിറ്റേഷൻ മീറ്റർ, സോണാർ ട്രാൻസ്മിറ്റർ സിസ്റ്റം, സബ് മറൈൻ ടോവ്ഡ് അറേ ആൻഡ് ആക്ടീവ് നോയിസ് ക്യാൻസലേഷൻ സിസ്റ്റം എന്നിവ കൈമാറിയത്. ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂലാ തോമസ്, എൻ.പി.ഒ.എൽ ഡയറക്ടർ ഡോ. ഡി. സേഷാഗിരി, എൻ.എസ്.ടി.എൽ ഡയറക്ടർ ഡോ. എബ്രഹാം വർഗീസ്, ഭാരത് ഇലക്ട്രോണിക്സ് നേവൽ സിസ്റ്റംസ് ഹെഡ് കെ. കുമാർ, ഭാരത് ഡൈനാമിക്സ് ജി.എം. സിംഹചലം, കെൽട്രോൺ ചെയർമാൻ എൻ. നാരായണമൂർത്തി, മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായർ, ടെക്നിക്കൽ ഡയറക്ടർ വിജയൻ പിള്ള, എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹേമചന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.
മൂന്ന് പുതിയ കരാറുകൾ
1. വിശാഖപട്ടണം നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറിക്കായി ഫ്ളൈറ്റ് ഇൻ എയർ മെക്കാനിസം മൊഡ്യൂൾ നിർമ്മാണം
2. ഇന്ത്യയിൽ തദ്ദേശീയമായി ആദ്യമായി വികസിപ്പിക്കുന്ന എൻ.പി.ഒ.എല്ലിന്റെ ടോർപ്പിഡോ പവർ ആംപ്ലിഫയർ നിർമ്മാണം
3. ഭാരത് ഡൈനാമിക്സിനായി മനുഷ്യസഹായം ഇല്ലാതെ സെൻസറുകളുടെ അടിസ്ഥാനത്തിൽ സഞ്ചരിക്കുന്ന ഉപകരണമായ ബോ ആൻഡ് ഫ്ളാങ്ക് അറേയുടെ നിർമ്മാണം
നടപ്പു സാമ്പത്തിക വർഷം കെൽട്രോൺ ആയിരം കോടി വിറ്റുവരവ് കൈവരിക്കും
പി. രാജീവ്
വ്യവസായ മന്ത്രി