ആലുവ: ആലുവ, നെടുമ്പാശേരി മേഖലകളിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് ഉജ്ജ്വല വിജയം. ആലുവ യു.സി കോളേജ്, എടത്തല എൽ.അമീൻ കോളേജ്, ചൂണ്ടി ഭാരത് മാത ലാ കോളേജ്, ഭാരത് മാത ആർട്ട്സ് കോളേജ്, കുന്നുകര എം.ഇ.എസ് കോളേജ് എന്നിവിടങ്ങളിലാണ് കെ.എസ്.യു മിന്നും വിജയം നേടിയത്. പലയിടത്തും ജനറൽ സീറ്റുകളെല്ലാം കെ.എസ്.യുവിനാണ്. എസ്.എഫ്.ഐയ്ക്ക് കനത്ത തിരിച്ചടി നേരിട്ടു.

ചൂണ്ടി ഭാരതമാത ആർട്ട്സ് കോളേജിന് മുമ്പിൽ ഇന്നലെ രാത്രി എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇരുസംഘടനകളെയും പിന്തുണച്ച് പുറമെ നിന്നെത്തിയവരും സംഘർഷത്തിലേർപ്പെട്ടു. എടത്തല പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ആലുവ യു.സി കോളേജ്:

ചെയർപേഴ്സൺ: അംജദ് അബ്ദുൽ മജീദ്

വൈസ് ചെയർപേഴ്സൺ: അനീറ്റ റോയ്

ജനറൽ സെക്രട്ടറി: ഡാൻ തോമസ് വർഗീസ്.

യു.യു.സി: ടി.യു. അനന്തകൃഷ്ണൻ, ഹസൻ മുഹമ്മദ് മുസ്തഫ.

മാഗസിൻ എഡിറ്റർ: റിഷ റഷീദ്

ആർട്സ് ക്ലബ് സെക്രട്ടറി: വൈശാഖ് മുരളി

(എല്ലാവരും കെ.എസ്.യു)

എടത്തല അൽ അമീൻ കോളേജ്:
ചെയർപേഴ്സൻ: എം എഫ് മുഹമ്മദ്‌ ഇന്‍സാം
വൈസ് ചെയർപേഴ്സൻ: ആലിയ യൂസഫ്.
ജനറൽ സെക്രട്ടറി: കെ.എസ്. മുഹമ്മദ്‌ സാലിഹ്.
യു.യു.സിമാർ: കെ മുഹമ്മദ്‌ അസ്ഹറുദ്ദീൻ, പി എം മുഫീദുൽ അവാം.

(എല്ലാവരും കെ.എസ്.യു)

കുന്നുകര ടി.ഒ അബ്ദുള്ള മെമ്മോറിയൽ എം.ഇ.എസ് കോളേജ്:

ചെയർമാൻ: മൂന്നാസ് റഹ്‌മാൻ.

വൈസ് ചെയർപേഴ്സൺ: സഫിയത്ത്

ജനറൽ സെക്രട്ടറി: വി.എം. ഇർഫാൻ

ആർട്ട്സ് ക്ളബ് സെക്രട്ടറി: ഹെൽന ബിജു.

യു.യു.സിമാർ: മുഹമ്മദ് റിൻബിസി, സാഹിൽ റിസ്‌വാൻ.

മാഗസിൻ എഡിറ്റർ: നിയ മെഹറിൻ

വനിത പ്രതിനിധി: ബീഗം ദിയ

(എല്ലാവരും കെ.എസ്.യു).

ആലുവ സെന്റ് .സേവ്യേഴ്‌സ് കോളേജ്:

ചെയർപേഴ്സൺ: ആൻ മേരി ജോജി

വൈസ് ചെയർപേഴ്സൺ: എൻ.എസ്. ലിജിമോൾ

ജനറൽ സെക്രട്ടറി: മാനസി എം. മാരാർ

മാഗസിൻ എഡിറ്റർ: എം. ആഷ്‌ലി

ആർട്ട്സ് ക്ളബ് സെക്രട്ടറി: പി.വി. അരുന്ധതി

യു.യു.സിമാർ: ആർ. മേരി അമല, വി.ബി. സഹ്വ ഇനാം.

(തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമില്ല)

എടത്തല എം.ഇ.എസ് കോളേജ്:

ചെയർ പേഴ്സൺ: സി.ജെ. മുഹമ്മദ് സിറാജ്

ജന. സെക്രട്ടറി: എം.എ. ഹാഫിസ്

ആർട്സ് ക്ലബ്‌ സെക്രട്ടറി: എം.എസ്. മുഹമ്മദ് അനസ്

യു.യു.സി: ഫിദ ഫാത്തിമ

(തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമില്ല)

കുഴിവേലിപ്പടി കെ.എം.ഇ.എ ആർട്ട്സ് കോളേജ്:

ചെയർപേഴ്സൺ: പി.കെ. മുഹമ്മദ് ആസിഫ്

വൈസ് ചെയർപേഴ്സൺ: വി.എൻ. ഷഹാന

ജനറൽ സെക്രട്ടറി: ഷിജിൻ അഷറഫ് അലി

യു.യു.സി: സലഹുദ്ദീൻ അയൂബി, മുഹമ്മദ് ബാദുഷ

മാഗസിൻ എഡിറ്റർ: ഐഷ പി. ഹാരിഫ്

ആർട്സ് ക്ലബ് സെക്രട്ടറി: എം.കെ. ഫാത്തിമ