m-n-mahesh
എം.എന്‍ മഹേഷ്‌

പിറവം: മണീടിൽ യുവാവിനെ വീടി​നുള്ളി​ൽ മരിച്ചനിലയിൽ കണ്ടെത്തി. മണീട് വള്ളോപ്പള്ളിൽ മണിയുടെയും ഓമനയുടെയും മകൻ എം.എൻ. മഹേഷി​നെയാണ് (38) മരിച്ചനിലയിൽ കണ്ടത്തിയത്. കഴിഞ്ഞദിവസം വൈകിട്ട് മണീട് ആനമുന്തിക്കവലയിൽ മഹേഷും മറ്റുചിലരുമായി വാക്കുതർക്കവും കൈയാങ്കളിയും ഉണ്ടാവുകയും ഇതിനിടയിൽ റോഡിലേക്ക് തെറിച്ചുവീണ മഹേഷിനെ ആംബുലൻസിൽ പിറവത്തെ ഗവ. ആശുപത്രിയിൽ എത്തിക്കുകയും ചെയ്തി​രുന്നു. വിദഗ്ദ്ധ പരിശോധന നിർദ്ദേശിച്ചി​രുന്നെങ്കിലും മഹേഷ്‌ മടങ്ങിപ്പോയെന്ന് പൊലീസ് പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: വിദ്യ. മക്കൾ: യദു, യാദവ്.