
കൊച്ചി: രാജ്യത്ത് എൻജിനിയറിംഗ് ബിൽ അനിവാര്യമാണെന്ന് മെട്രോമാൻ ഡോ. ഇ. ശ്രീധരൻ പറഞ്ഞു. സ്ട്രക്ച്ചറൽ എൻജിനിയർ, സിവിൽ എൻജിനിയർ എന്നിവർക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദി ഇൻസ്റ്റിറ്റ്യുഷൻ ഒഫ് എൻജിനിയേഴ്‌സിന്റെ (ഇന്ത്യ) യുടെ 39-മത് ദേശീയ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.ഇ .പ്രസിഡന്റ് ഡോ. അനിൽ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.ടി.ഇ ചെയർമാൻ പ്രൊഫ. ഡോ. ടി.ജി സീതാറാം മുഖ്യാതിഥിയായിരുന്നു. കൊച്ചി ലോക്കൽ സെന്റർ ചെയർമാൻ ജി. വേലായുധൻ നായർ, ദേശീയ കൺവെൻഷൻ കൺവീനർ കെ.എസ് ബാബു തുടങ്ങിയവർ സംസാരിച്ചു. മികച്ച എൻജിനിയർമാർക്കുള്ള അവാർഡുകൾ സമ്മാനിച്ചു.