
കൊച്ചി: ലളിതാംബിക അന്തർജനം സെന്ററും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ലളിതാംബിക അന്തർജനം സ്ത്രീ സാഹിത്യ വേദി ഒക്ടോബർ 19ന് രാവിലെ 10.30ന് ചാവറ കൾച്ചറൽ സെന്ററിൽ മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പ്രൊഫ.എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തുന്ന യോഗത്തിൽ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ് അദ്ധ്യക്ഷനാകും.
തുടർന്ന് എഴുത്ത്, സമൂഹം, പ്രതിസന്ധി, മുന്നേറ്റം എന്നീ വിഷയത്തിൽ ചർച്ച സംഘടിപ്പിക്കും. സംസ്ഥാന സർവ്വ വിജ്ഞാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി വിഷയാവതരണവും ഉദ്ഘാടനവും നിർവഹിക്കും.