
കൊച്ചി: മലയാളി മജീഷ്യൻസ് അസോസിയേഷന്റെ (എം.എം.എ ) നേതൃത്വത്തിൽ 20ന് രാവിലെ 9ന് കലൂർ റിന്യൂവൽ സെന്ററിൽ ഓൾ ഇന്ത്യ മാജിക് കൺവെൻഷൻ സംഘടിപ്പിക്കും. 400ഓളം മജീഷ്യന്മാർ പങ്കെടുക്കും.
പ്രഗത്ഭരുടെ ഗാലഷോയും മാജിക് ക്ലാസുകളും മാജിക് മത്സരങ്ങളും കൺവെൻഷനിൽ ഉണ്ടാകും. മാജിക് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന മജീഷ്യന് 20000രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും.
വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മിഷൻ ചെയർമാൻ പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. മജിഷ്യൻസ് അസോസിയേഷൻ പ്രസിഡന്റ് ബിനു പൈറ്റാൽ, സെക്രട്ടറി വൈദർ ഷാ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.