
കൊച്ചി: പ്ലാന്റ് ലിപിഡ്‌സ് പ്രൈവറ്റ് ലിമിറ്റഡും കോലെഞ്ചേരി സെന്റ് പീറ്റേഴ്‌സ് സ്‌പോർട്‌സ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൾ കേരള ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് രാവിലെ 9.45ന് സെന്റ് പീറ്റേഴ്‌സ് സ്പോർട്‌സ് സെന്ററിൽ നടക്കും. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്യും. അണ്ടർ 9 ,11, 13, 15 കാറ്റഗറിയിൽ ആൺകുട്ടി , പെൺകുട്ടി വിഭാഗത്തിൽ, സിംഗിൾസും ഡബിൾസും ഉൾപ്പെടെ 12 ഓളം വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ 20ന് നടക്കും. 4 ലക്ഷം രൂപയാണ് സമ്മാനത്തുക. അഞ്ഞൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും.