കൊച്ചി: ഇടപ്പള്ളി മദർതെരേസാ റോഡിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചുവന്ന ലേഡീസ് ഹോസ്റ്റൽ നഗരസഭ അടച്ചുപൂട്ടി. സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ എളമക്കര പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നടപടി. നഗരസഭാ പരിധിയിൽ ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾക്കെതിരെ കേരള മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരമുള്ള നടപടികൾ തുടരുമെന്ന് ഹെൽത്ത് ഓഫീസർ ഡോ. ശശികുമാർ അറിയിച്ചു.