ilanji
ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഒഫ് ഇലഞ്ഞിയുടെ ആഭിമുഖ്യത്തിൽ നടന്ന പീസ് പോസ്റ്റർ മത്സരത്തിൽ നിന്ന്

കൊച്ചി: ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഒഫ് ഇലഞ്ഞിയുടെ ആഭിമുഖ്യത്തിൽ പീസ് പോസ്റ്റർ മത്സരം നടന്നു. സ്‌കൂൾ മാനേജർ ഫാ. ജോസഫ് എടത്തുപറമ്പിൽ അദ്ധ്യക്ഷനായ യോഗത്തിൽ ഗവർണർ രാജൻ നമ്പൂതിരി മുഖ്യാതിഥിയായി. മറ്റ് ലയൺസ് ക്ലബ് അംഗങ്ങൾ, പ്രിൻസിപ്പൽ രാജേഷ്, പ്രധാനാദ്ധ്യാപിക സിൽജ, അലൂമ്‌നി അസോസിയേഷൻ സെക്രട്ടറി ശ്രീകുമാർ, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയും ലയൺസ് അംഗവുമായ മാജി സന്തോഷ്, പി.ടി.എ അംഗങ്ങൾ എന്നിവർ സന്നിഹിതരായി.