ആലുവ: എടത്തല പഞ്ചായത്തിലെ പുക്കാട്ടുമുകളിൽ വീടിന്റെ പോർച്ചിലിരുന്ന ബൈക്കും സ്കൂട്ടറും കത്തിനശിച്ചു. പത്തനായത്ത് മൂലയിൽ പത്തനായത്ത് അഷറഫിന്റെ ഇരുചക്ര വാഹനങ്ങളാണ് ബുധനാഴ്ച അർദ്ധരാത്രിയോടെ കത്തി നശിച്ചത്.
ബൈക്കിന്റെ ടയർ പൊട്ടുന്ന ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നു. തുടർന്ന് ഫയർഫോഴ്സിൽ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ബൈക്കിലെ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികവിലയിരുത്തൽ. ബൈക്കിൽനിന്ന് അടുത്തിരുന്ന സ്കൂട്ടറിലേക്കും തീ പടരുകയായിരുന്നുവെന്നും കരുതുന്നു.