കൊച്ചി: കൊച്ചിയിൽ സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിൽ 3.04 ഗ്രാം എം.ഡി.എം.എയും 33ഗ്രാം കഞ്ചാവുമായി തൈക്കൂടം സ്വദേശി സോനു വർഗീസ് മാത്യുവിനെ (24) വൈറ്റിലയിൽനിന്നും 200ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി എം.ബി.ബി.എസ് വിദ്യാർത്ഥി കണ്ണൂർ കൈതപ്രം പാലൊന്നിൽ അനക്‌സിനെ (24) മെഡിക്കൽ കോളേജ് ബോയ്സ് ഹോസ്റ്റലിൽനിന്നും പിടികൂടി. കൊച്ചിയിൽ യുവാക്കൾക്കിടയിൽ ഉപയോഗത്തിനായി രാസലഹരി കൊണ്ടുവരുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.