കൂത്താട്ടുകുളം: ഉപജില്ല സ്കൂൾ മേളകളുടെ വിജയത്തിളക്കത്തിൽ കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ.
സ്കൂളിന് വൻവിജയം നൽകിയ കുട്ടികളെ പി.ടി.എ, എസ്.എം.സി എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്രമേളയിലും എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ കിരീടവും പ്രവർത്തി പരിചയമേളയിൽ യു.പി ഓവറോൾ കിരീടവും എൽ.പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും സ്കൂൾ നേടിയിരുന്നു. ഗണിത ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കായികമേള എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു.പിവിഭാഗത്തിൽ രണ്ടാം സ്ഥാനവും ഓവറോൾ മൂന്നാം സ്ഥാനവും ഒപ്പം രണ്ട് വ്യക്തിഗത ചാമ്പ്യൻഷിപ്പും സ്കൂൾ നേടി. വിദ്യാരംഗം കലാ സാഹിത്യ ശില്പശാലയിൽ അഞ്ച് പേർക്കാണ് ഒന്നാം സ്ഥാനം. അനുമോദന യോഗം കൗൺസിലർ പി.ആർ. സന്ധ്യ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മനോജ് കരുണാകരൻ അദ്ധ്യക്ഷനായി. കെ.വി ബാലചന്ദ്രൻ സമ്മാന വിതരണം നടത്തി.