ഇലഞ്ഞി: ഇലഞ്ഞി സെന്റ് പീറ്റേഴ്സ് സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി, ഹയർസെക്കൻഡറി വിഭാഗം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം ക്വിസ് സെന്റിയ 2024 ശ്രദ്ധേയമായി. സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ക്വിസ് മത്സരം സ്കൂൾ മാനേജർ ഫാദർ ജോസഫ് എടത്തുംപറമ്പിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ രാജേഷ് സി. കുന്നുംപുറം അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, ഹെഡ്മിസ്ട്രസ് സിൽജ മാത്യൂസ്, പി.ടി.എ പ്രസിഡന്റ് ജീസ് ഐസക്, അലൂമ്‌നി അസോസിയേഷൻ സെക്രട്ടറി കെ.പി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. വിവിധ ജില്ലകളിൽ നിന്നായി നാൽപത് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. എം.ഡി. സെമിനാരി എച്ച്.എസ്.എസ് കോട്ടയം, സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ് രാമപുരം, മൗണ്ട് കാർമൽ എച്ച്.എസ്.എസ് കോട്ടയം എന്നീ സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.