swiml-mg
സി.ബി.എസ്.ഇ. ദേശീയ നീന്തൽ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അങ്കമാലി വിശ്വജ്യോതി സ്‌കൂൾ ടീം

അങ്കമാലി: ഭുവനേശ്വരിൽ നടന്ന സി.ബി.എസ്.ഇ ദേശീയ നീന്തൽ മത്സരത്തിൽ അങ്കമാലി വിശ്വജ്യോതി സ്‌കൂളിന് മികച്ച നേട്ടം. നാല് സർണവും അഞ്ച് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 13 മെഡലുകൾ നേടി 132 പോയിന്റോടെ വിശ്വജ്യോതി സ്‌കൂൾ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യ, കുവൈത്ത്, ബഹ്‌റൈൻ, മസ്‌കത്ത്, ദുബായ്, അബുദാബി, ഖത്തർ എന്നിവിടങ്ങളിലുള്ള 720 സി.ബി.എസ്.ഇ. സ്‌കൂളുകളിൽ നിന്ന് 2580 പേരാണ് മത്സരിച്ചത്. വിശ്വജ്യോതിയിൽ നിന്ന് മത്സരിച്ച 27 പേരിൽ 23 പേർ മെഡൽ നേടി. ജോസഫ് വി. ജോസ് ഏറ്റവും വേഗതയേറിയ നീന്തൽ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് വി. ജോസിനും ഗായത്രി ദേവിനും നവംബറിൽ രാജ്‌കോട്ടിൽ നടക്കുന്ന സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. മെഡൽ ജേതാക്കളെയും പരിശീലകൻ അനിൽകുമാറിനെയും സ്‌കൂൾ മാനേജ്‌മെന്റ് അഭിനന്ദിച്ചു.