അങ്കമാലി: തുറവൂർ അങ്കമാലി ബ്ലോക്ക് സാമൂഹ്യക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10 മുതൽ മഹാത്മാ ഹാളിൽ സംരംഭകത്വ സെമിനാർ നടക്കും. തുറവൂർ പഞ്ചായത്ത് മേഖലയിലെ കുടുബശ്രീ അംഗങ്ങൾ, കുടുംബ യൂണിറ്റുകൾ, റസിഡൻസ് അസോസിയേഷനുകൾ, ഹരിതകർമ്മസേന അംഗങ്ങൾ, പുരുഷ സ്വയം സഹായ സംഘങ്ങൾ, യുവജന സംഘടനകൾ എന്നിവർക്ക് സെമിനാറിൽ പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.