
കൊച്ചി: കൊച്ചി നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ കച്ചേരിപ്പടിയിൽ പുത്തൻ സാംസ്കാരികകേന്ദ്രം വരുന്നു.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഉഷ ടൂറിസ്റ്റ് ഹോം പൊളിച്ചുമാറ്റിയാണ് പുതിയ സാംസ്കാരിക കേന്ദ്രം നിർമ്മിക്കുന്നത്. അഞ്ചുനിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ കഫേ ആൻഡ് ലൈബ്രറി ആർട്ട് ഗാലറി, ഓഡിറ്റോറിയം, വിഷ്വൽ ആർട്‌സ് സെന്റർ ആൻഡ് തിയേറ്റർ, പെർഫോമിംഗ് ആർട്‌സ് ആൻഡ് തിയേറ്റർ, സെമി ബേസ‌്മെന്റ് പാർക്കിംഗ്, മ്യൂസിയം, എക്‌സിബിഷൻ കം ഡൈനിംഗ് ഹാൾ എന്നിവയാണ് വരുന്നത്. ചലച്ചിത്രമേളകൾ, എക്സിബിഷൻ ഹാൾ, കലാമേളകൾ എന്നിവ നടത്താനുള്ള സൗകര്യമുണ്ടാകും. പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
കുറഞ്ഞ നിരക്കിൽ കൺവെൻഷൻ സെന്റർ
അഞ്ചുനിലകളിൽ വരുന്ന കെട്ടിടത്തിൽ എല്ലാ നിലകളിലും വരുന്ന സൗകര്യങ്ങളെപ്പറ്റി തീരുമാനമായിട്ടില്ല. മറ്റ് സ്വകാര്യ കൺവെഷൻഷൻ സെന്ററുകൾ, തിയേറ്ററുകൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിൽ സ്ഥലം ലഭിക്കുമെന്നതാണ് പ്രത്യേകത.
താഴത്തെ നില
അടുക്കളയും സ്‌റ്റോറും, വാഷ് റൂം, കഫേയും ലൈബ്രറിയും, ആർട് ഗാലറി, ലോബി ഓഫീസ്, ലിഫ്റ്റ്, പടികൾ, ഓഡിറ്റോറിയം എന്നിവ
ആദ്യനില
സി ഹെഡ് ഓഫീസ്, കോൺഫറൻസ് മുറികൾ, വാഷ് റൂം, ലോബി ഓഫീസ്, ലിഫ്റ്റ്, ഓഡിറ്റോറിയം
രണ്ടാം നില
വിഷ്വൽ ആർട് സെന്റർ ആൻഡ് തിയേറ്റർ, ലോബി ഓഫീസ്, ലിഫ്റ്റ്, സ്റ്റെയർ, പെർഫോമിംഗ് ആർട്‌സ് സെന്റർ, തിയേറ്റർ
അടിനില
പാർക്കിംഗ്, എക്‌സിബിഷൻ കം ഡൈനിംഗ് ഏരിയ
സ്ഥല വിസ്തീർണം- 2980 ചതുരശ്ര മീറ്റർ (73.64 സെന്റ് )
ഓരോ ഫ്ലോറിൽ വരുന്ന ചതുരശ്ര മീറ്റർ- 1000
ആകെ നിലകൾ- 5
ആകെ വിസ്തീർണം- 5000 ചതുരശ്ര മീറ്റർ
പദ്ധതി ചെലവ് - 15 കോടി
കൊച്ചിയിൽ നിരവധി സാംസ്കാരിക കേന്ദ്രങ്ങളുണ്ട്. എന്നാലും കലാപരിപാടികൾ അവതരിപ്പിക്കാനും തിയേറ്ററുകൾ എന്നിവയ്ക്ക് ഇടമില്ല. ഇതിനുള്ള പദ്ധതിയാണ് വരുന്നത്.
എം. അനിൽകുമാർ
മേയർ